കണ്ണാടിപ്പറമ്പ്: കാലത്തിൻ്റെയും ദേശത്തിൻ്റെയും മാറി വരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കുമനുസരിച്ച് വിദ്യാഭ്യാസ മേഖലയിൽ നിർമ്മാണാത്മക മാറ്റങ്ങൾ ഉണ്ടാവണമെന്ന് കെ വി സുമേഷ് എംഎൽഎ.ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്കൂൾ എസ്എസ്എൽസി 2022 വിജയികൾക്കുള്ള അവാർഡ് ദാന, ജനറൽ ബോഡി പി ടി എ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഉപകാരപ്പെടുന്ന തലമുറയെ സജ്ജമാക്കാൻ ഹസനാത്ത് സ്കൂൾ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎൻ മുസ്തഫ അധ്യക്ഷനായി. പ്രിൻസിപ്പൽ ടിവി ഉഷ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്മിനിസ്ട്രേറ്റർ ഡോക്ടർ താജുദ്ദീൻ വാഫി മുഖ്യപ്രഭാഷണം നടത്തി – കെ പി അബൂബക്കർ ഹാജി, ഈസാ പള്ളിപ്പറമ്പ് , അബ്ദുല്ല വള്ളുവച്ചേരി, എം വി ഹുസൈൻ, സുഫൈൽ ,ഖാലിദ് ഹാജി, കെ സി അബ്ദുല്ല ,ഓ പി മൂസാൻകുട്ടി ,കെ പി മുഹമ്മദ് അലി, മുബാറക് ഹസനവി പങ്കെടുത്തു .സിപി മായിൻ മാസ്റ്റർ സ്വാഗതവും ആബിദ ടീച്ചർ നന്ദിയും പറഞ്ഞു.


