പൂല്ലൂപ്പി : ഹംസമസ്ജിദിന്ന് സമീപം താജ് മൻസിലിൽ ഖമർ ഷെരിഫിന്റെ മകൾ നിലോഫർ ബാഗ്ലൂർ നാരായണ ഹൃദയാലയത്തിൽ വെച്ച് മരണപ്പെട്ടു. നി ലോ ഫറിന്നും , സഹോദരനും തലാസീമിയ മേജർ അസുഖം ബാധിച്ചതിനെ തുടർന്ന് മസുംദാർ ഷാ സെന്ററിൽ മാസങ്ങൾക്ക് മുൻപേ ചികിൽസക്ക് പോവുകയും അമ്പത് ദിവസങ്ങൾക്ക് മുൻപ് മജ്ജ മാറ്റി വെക്കലിനെ തുടർന്ന് ഇൻ ഫെക്ഷൻ ബാധിക്കുകയും, വെന്റിലേറ്ററിൽ കഴിയവെ മണിക്കുറുകൾക്ക് മുൻപാണ് നിലോഫർ മരണത്തിന്ന് കീഴടങ്ങിയത്. പഴയ മജ്ജ തിരികെ നൽകി എത്തിക്കാനുള്ള പരിശ്രമവും വിജയിച്ചില്ല. ഇതേ അസുഖം ബാധിച്ച് സഹോദരനും ഇതേ ഹോസ്പിറ്റലിൽ ചികിൽസയിലാണ്. കഴിഞ്ഞ വർഷം ചൊവ്വ ഹയർ സെക്കന്റി റിസ്ക്കുളിൽ നിന്ന് പത്താം തരം പാസായതായിരിന്നു. പിതാവ് ഖമർ ഓട്ടോ ഓടിച്ചുള്ള വരുമാനമായിരുന്നു ഇവരുടെ മുൻപത്തെ ചികിൽസക്ക് പണം കണ്ടെത്തിയത്. പിന്നിട് വാർഡ് കൗൺസിലറും , നാട്ടിലെ സാമൂഹ്യ, സാംസ്കാരിക, മത, രാഷ്ട്രീയ സംഘടനകൾ ഏറ്റെടുക്കുകയും, സ്വദേശത്തും , വിദേശത്തുള്ളവരും കൈ മറന്ന് സഹായിക്കുകയും, ബിരിയാണി ചലഞ്ചു നടത്തിയും തുക കണ്ടെത്തുകയായിരുന്നു. ചികിൽസക്ക്ഇനിയും ലക്ഷങ്ങൾ വേണ്ടി വരുമെന്നും, ഇരുവരുടെയും ജീവൻ തിരിച്ച് കിട്ടാൻ ഏവരും പ്രാർത്ഥിക്കുന്ന വേളയിലാണ് കണ്ണീരിലാഴ്ത്തി നിലോഫർ യാത്രയായത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.