പുല്ലൂപ്പി: പുല്ലൂപ്പി മുക്കണക്കിൽ നാറ്റുവയൽ റോഡിൽ മതിലിടിഞ്ഞ് റോഡിലേക്ക് പതിച്ചു.
ഇന്നു രാവിലെ 8 മണിയോടെയാണ് ശക്തമായ കാറ്റിലും മഴയിലും റോഡിനു സമീപത്തെ മതിലിടിഞ്ഞത്. മണ്ണും ചെങ്കല്ലും റോഡിലേക്ക് പതിച്ചതിനാൽ ഇതുവഴിയുള്ള യാത്ര തടസ്സപ്പെട്ടിരുന്നു. തുടർന്ന്, പുല്ലൂപ്പി ശാഖാ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകരായ നുഅ്‌മാൻ, അജ്മൽ, അൻസാർ, ഷഫീഖ്, ത്വയ്യിബ്, സിനാൻ എന്നിവരുടെ നേതൃത്വത്തിൽ പ്രസ്തുത റോഡ് ഗതാഗത യോഗ്യമാക്കി.
പ്രതിസന്ധി ഘട്ടങ്ങൾ എന്തുതന്നെയായാലും ഒന്നിച്ചു നിന്ന് നേരിടാൻ തന്നെയാണ് പ്രദേശത്തെ വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരുടെ തീരുമാനം.
Click To Comment