കൊളച്ചേരി മുക്കിലെ വാഹനാപകടം: പന്ന്യങ്കണ്ടി സ്വദേശി റാസിഖ് മരണപ്പെട്ടു
കൊളച്ചേരി: കൊളച്ചേരി മുക്കിന് സമീപം മൂന്നുദിവസം മുമ്പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന പന്ന്യങ്കണ്ടി സ്വദേശി റാസിഖ് മരണപ്പെട്ടു. കൊളച്ചേരി മുക്ക് പാടിച്ചാല്‍ നോബിള്‍ ക്രഷറിക്ക് മുമ്പിലാണ് നിയന്ത്രണം വിട്ട ബൊലേറോ ജിപ്പ് ഇടിച്ച് കാല്‍ നടയാത്രക്കാരനായ റാസിഖിന് പരിക്കേറ്റത്. ക്രഷറിയില്‍ വണ്ടി പാര്‍ക്ക് ചെയ്തതിന് ശേഷം കൊളച്ചേരി മുക്ക് ഭാഗത്തെക്ക് നടന്ന് പോകുന്നതിനിടെയാണ് അപകടം. കൊളച്ചേരി മുക്കില്‍ നിന്ന് പെരുമാച്ചേരി ഭാഗത്തേക്ക് പോകുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ നോബിള്‍ ക്രഷറിയുടെ മതിലും തകര്‍ന്നിരുന്നു. ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് റാസിഖ് മരണപ്പെട്ടത്.



Click To Comment