നാറാത്ത് മുതൽ കാട്ടാമ്പള്ളി വരെ കെട്ടിക്കിടക്കുന്ന മലിനജലം ഒഴുക്കിവിടാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്
നാറാത്ത്: നാറാത്ത് ടൗൺ മുതൽ കാട്ടാമ്പളളി വരെ റോഡിന് ഇരുവശത്തുമുള്ള കുഴികളിൽ കെട്ടിക്കിടക്കുന്ന മലിനജലം ഒഴുക്കിവിടാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്. മഴ കനക്കുന്നതിനാൽ മലിനജലം സമീപമുള്ള വീടുകളുടെ പരിസരത്ത് എത്തുകയാണ്. വിവിധയിടങ്ങളിലെ സെപ്റ്റിക് ടാങ്കുകളിലെ മലിനജലവും ഇതിൽ കലരുന്നതിനാൽ ദുർഗന്ധം പേറുകയാണ് സമീപവാസികൾ. മാത്രമല്ല, വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുകയും ചെയ്യുന്ന അവസ്ഥയിലാണ് ഇപ്പോൾ. ഇതുമൂലം സാംക്രമിക രോഗങ്ങൾ വരാനുള്ള സാധ്യത ഏറെയാണ്. കുടിക്കാനുള്ള ആവശ്യത്തിന് പോലും വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും വർഷങ്ങളായി ഇതുതന്നെയാണ് സ്ഥിതിയെന്നുമാണ് നാട്ടുകാർ പറയുന്നത്.
പ്രസ്തുത വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് അധികൃതർ അടിയന്തര നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നാറാത്ത് മണ്ഡലം സെക്രട്ടറി മനീഷ് കണ്ണോത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ കലക്‌ടർ തുടങ്ങിയവർക്ക് നിവേദനം നൽകി. മുസ്‌ലിം ലീഗ് ശാഖാ സെക്രട്ടറി കാദർ നാറാത്ത്, ആയാർ മുസ്തഫ എന്നിവർ സംബന്ധിച്ചു.


