പുലീപ്പി ഹിന്ദു എൽ.പി.സ്കൂളിലുംഇമ്മിണി ബല്യൊരാളെത്തി.
കണ്ണാടിപ്പറമ്പ് : പുലീപ്പി ഹിന്ദു എൽ.പി.സ്കൂളിൽ ബഷീർ ദിനത്തിൽ വിവിധ പരിപാടികൾ നടന്നു. മലയാളത്തിന്റെ പ്രിയ കഥാകാരനായും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായും കൂട്ടുകാർ വേഷമിട്ടെത്തിയപ്പോൾ കുട്ടികൾക്ക് കൗതുകമായി. തന്റെ കുടുംബ പശ്ചാത്തലവും എഴുതിയ ഗ്രന്ഥങ്ങളും വൈക്കം മുഹമ്മദ് ബഷീർ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്ക് അതൊരനുഭവമായി. വായനയുടെ വിശാലമായ ലോകത്തേക്ക് സഞ്ചരിക്കാൻ കുട്ടികളെ ഉദ്ബോധിപ്പിക്കാനും ബഷീറിനു സാധിച്ചു. നാലാം ക്ലാസ്സിലെ റംസാൻ കെ.വി , അഞ്ചാം ക്ലാസ്സിലെ തന്മയ ടി.വി, വൈഗ പി.വി , വൈഗ പി. പി , നൗറ നൂർ. ടി എന്നീ കുട്ടികൾ വിവിധ കഥാപാത്രങ്ങളായി. സി.വി.ശ്രീലക്ഷ്മി ടീച്ചർ നേതൃത്വം നൽകി. വിവിധ ക്ലാസ്സുകളിൽ ക്വിസ് മത്സരം , ബഷീർകഥകൾ വായന എന്നീ പരിപാടികളും നടന്നു.



Click To Comment