മുണ്ടേരി മൊട്ട :ഇക്കഴിഞ്ഞ SSLC,പരീക്ഷയിൽ മുണ്ടേരി ശാഖ പരിധിയിൽ നിന്നും ഫുൾ A+നേടിയ ഫസ്ന സി, ശ്യാമിനികെ വി, സൻഹ. പി, റഷ ഫാത്തിമ, മുഹമ്മദ് ആതിഫ് ടി എം, മുഹ്സിന എ കെ, സിയാ ഫാത്തിമ കെ, ഫാത്തിമത്ശിഫ എന്നീ വിദ്യാർത്ഥികൾക്കും +2വിൽ ഫുൾ A+നേടിയ ഷഹനാസ് ഫാത്തിമ കെ, അഖില പി കെ,റിസ പി പി, മുഹമ്മദ് സവാദ് വി പി, ഹന കെ കെ, ഫാത്തിമത് നജ ടിഎം, അഖ്നേയപി കെ എന്നീ വിദ്യാർഥികൾക്കും മുണ്ടേരി ശാഖ മുസ്ലിം യൂത്ത് ലീഗ്, msf സംയുക്തഭിമുഖ്യത്തിൽ സീതി സാഹിബ് എക്സലൻസ് അവാർഡ് വാർഡ് മെമ്പർ വി വി മുംതാസ് ടീച്ചർ സമ്മാനിച്ചു. എം എം സലാഹുദ്ധീൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സീനിയർ ലീഡർ ടി പി അബൂബക്കർ ഹാജി ഉൽഘടനം ചെയ്തു.എം എം ബഷീർ മാസ്റ്റർഅനുമോദനപ്രഭാഷണം നടത്തി.എംപിഎം അഷ്‌റഫ്, സി വി മൊയ്‌ദു,സവാദ് പി കെ, മുജീബ് സി, ഇസ്മായിൽ കെ കെ സംസാരിച്ചു.
കെ കെ നജീബ് സ്വാഗതവും സൈനുദ്ധീൻ വി വി നന്ദിയും പറഞ്ഞു.


