കണ്ണൂർ കോർപ്പറേഷൻ 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പട്ടികജാതി വിഭാഗങ്ങൾക്കുള്ള വിവിധ പദ്ധതികളുടെ ഭാഗമായുള്ള ആനുകൂല്യ വിതരണം പുഴാതി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു.
മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ അധ്യക്ഷത വഹിച്ചു.

പട്ടികജാതി വിദ്യാർത്ഥികളുടെ ഉന്നതപഠനത്തിനായി 45 ലാപ്ടോപ്പുകൾ, 70 വിദ്യാർത്ഥികൾക്ക് പഠന ആവശ്യത്തിനുള്ള ഫർണിച്ചറുകൾ, വയോജനങ്ങൾക്ക് 75 കട്ടിലുകൾ തുടങ്ങി 20 ലക്ഷത്തോളം രൂപയുടെ ആനുകൂല്യങ്ങളാണ് വിതരണം ചെയ്തത്.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ഷമീമ ടീച്ചർ, എം.പി രാജേഷ്, സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ കൗൺസിലർമാരായ പനയൻ ഉഷ,
പി കൗലത്ത്, കൂക്കിരി രാജേഷ്, കെ പി അബ്ദുൽ റസാഖ്,
എം ശകുന്തള,
എൻ ഉഷ,
ശ്രീജ ആരംഭൻ,
ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.വി രവിരാജ്,
കോർപ്പറേഷൻ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.കെ വിനോദ്, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർ എ.വേണു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.