മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികം: കര്‍ഷകരെ ബിജെപി നേതാക്കള്‍ വീട്ടിലെത്തി ആദരിച്ചു
നാറാത്ത്: മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബിജെപി നേതാക്കള്‍ കര്‍ഷകരെ വീട്ടിലെത്തി ആദരിച്ചു. നാറാത്ത് നടന്ന ആദരിക്കല്‍ ചടങ്ങില്‍ ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എ പി അബ്ദുല്ലക്കുട്ടിയാണ് കര്‍ഷകരുടെ വീടുകളിലെത്തി ആദരിച്ചത്. ചടങ്ങില്‍ ബിജെപി നാറാത്ത് എരിയാ പ്രസിഡണ്ട് ശ്രീജു പുതുശ്ശേരി, ചിറക്കല്‍ മണ്ഡലം പ്രസിഡണ്ട് രാഹുല്‍, ജനറല്‍ സെക്രട്ടറിമാരായ കെ എന്‍ മുകുന്ദന്‍, അഡ്വ. രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു



Click To Comment