Home KANNUR ഡെപ്യൂട്ടി മേയറുടെയും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെയും നേതൃത്വത്തിൽ വിഷുത്തലേന്ന് നഗരം ശുചീകരിച്ചു കോർപ്പറേഷൻ തൊഴിലാളികൾ
ഡെപ്യൂട്ടി മേയറുടെയും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെയും നേതൃത്വത്തിൽ വിഷുത്തലേന്ന് നഗരം ശുചീകരിച്ചു കോർപ്പറേഷൻ തൊഴിലാളികൾ
കണ്ണൂർ: വിഷുവിന്റെയും ഈസ്റ്റരിന്റെയും കച്ചവടത്തിനായി എത്തിയ
തെരുവു കച്ചവടക്കാർ നഗരത്തിൽ അവശേഷിപ്പിച്ച മാലിന്യങ്ങൾ വിഷു തലേന്ന് രാത്രി ഡെപ്യൂട്ടി മേയർ കെ ഷബീനയുടെയും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി രാജേഷിനെയും നേതൃത്വത്തിൽ കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ വൃത്തിയാക്കി.
കനത്ത മഴയെ അവഗണിച്ച് മുപ്പതോളം തൊഴിലാളികൾ ചേർന്നാണ് സ്റ്റേഡിയം പരിസരവും മറ്റും ശുചിയാക്കിയത്.
കൗൺസിലർമാരായ പ്രകാശൻ പയ്യനാടൻ, പി കെ സജേഷ്കുമാർ,
ഹെൽത്ത് സൂപ്പർവൈസർ ബൈജു, ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ എ കെ,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉദയകുമാർ, സൗമ്യ, അഫ്‍സില തുടങ്ങിയവരും പങ്കെടുത്തു.



Click To Comment