ഉപഹാരം നൽകി ആദരിച്ചു
കക്കാട്: ജർമനിയിൽ വെച്ച് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ എന്ന വിഷയത്തിൽ റിസർച്ചിന്അർഹത നേടി കക്കാടിൻ്റെ അഭിമാനമായ കക്കാട് അരയാൽ തറയിലെ ബാലകൃഷ്ണൻ എന്നവരുടെ മകൾ ധനുഷ ബാലകൃഷ്ണനെ അവരുടെ വസതിയിൽ വെച്ച് ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ മേയർ അഡ്വ.ടി.ഒ മോഹൻ ഉപഹാരം നൽകി ആദരിച്ചു. ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കല്ലിക്കോടൻ രാഗേഷ് അധ്യക്ഷത വഹിച്ചു മനോജ് പുഞ്ചേൻ പ്രസീത അരയാൽ തറ ,വിനീപ് , ശ്രീരാഗ് ഹേമന്ത്, ശ്രാവൺ കല്ലിക്കോടൻ, വിജയ്കനകൻ തുടങ്ങിയവർ നേതൃത്വം നൽകി.
കക്കാട് :- കണ്ണൂർ യൂണിവേഴ്സിറ്റി കലോൽസവത്തിൽ തുടർച്ചയായി മ്യൂസിക്കൽ ഉപകരണമായ ജാസിൽ ഒന്നാം സ്ഥാനം നേടിയ കക്കാട് അരയാൽ തറ സ്വദേശി ശ്രീദേവ് ജയ പ്രകാശിനെയും മേയർ ആദരിച്ചു. മയ്യിൽ ഐ ടി എം കോളേജ് വിദ്യാർത്ഥിയാണ് ശ്രീദേവ്.


