കണ്ണാടിപ്പറമ്പ സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ ഓശാന ഞായർ ആചരിച്ചു
കണ്ണാടിപ്പറമ്പ: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. യേശു ജെറുസലേം ദേവാലയത്തിൽ പ്രവേശിച്ചതിന്റെ ഓർമ്മ പുതുക്കുന്നതാന് ഓശാന തിരുനാൾ. ജെറുസലേമിലേക്ക് ക്രിസ്തുവിനെ കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ എന്നാണു വിശ്വാസം.
കണ്ണാടിപ്പറമ്പ സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ ഓശാന ഞായർ ആചരിച്ചു. രാവിലെ 8.30 ഓടെ തിരുകർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. ലിനോ പുത്തൻവീട്ടിൽ നേത്യത്വം നൽകി. ഫാ. ലോ ബോ സഹകാർമ്മികനായിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക പ്രാർത്ഥനയും സുവിശേഷവായനയും കുരുത്തോല ആശീർവാദവും കുരുത്തോല പ്രദക്ഷിണവും നടന്നു. വിശുദ്ധ കുർബാന, പ്രസംഗം എന്നിവയും നടന്നു. ക്രൈസ്തവ വിശ്വസികളുടെ കഷ്ടാനുഭവാ ആഴ്ചയുടെ ആരംഭം കൂടിയാണ് ഓശാന ഞായർ.


