പാചക വാതക വില വർദ്ധനവിനെതിരെ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

കണ്ണൂർ :പെട്രോൾ, ഡീസൽ , മണ്ണെണ്ണ, പാചക വാതക വില വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റി ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂർ ഹെഡ് പോസ്റ്റാ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജ്ജിന്റ അധ്യക്ഷതയിൽ അഡ്വ.. സണ്ണി ജോസഫ് എം , എൽ, എ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. വി.എ.നാരായണൻ , അഡ്വ: ടി.ഒ.മോഹനൻ , സജീവ് മറോളി , ഏഡി , മുസ്ഥഫ, പി. ടി.മാത്യു .കെ.വി. ഫിലോമിന , രജനി രമാനന്ത് , മുഹമ്മദ് ഷമ്മാസ് , എന്നിവർ സംസാരിച്ചു. കെ.പി.സി സി ഭാരവാഹികൾ, ഡി.സി.സി സെക്രട്ടറി മാർ , ബ്ലോക്ക് , മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. മുഹമ്മദ് ഫൈസൽ സ്വാഗതവും പറഞ്ഞു.ഡി സി സി സെക്രട്ടറി ജനാർദനൻ നന്ദിയും പറഞ്ഞു


