Home KANNUR റമളാൻ: ഇനി വ്രതശുദ്ധിയുടെ നാളുകൾ
KANNUR - April 3, 2022

റമളാൻ: ഇനി വ്രതശുദ്ധിയുടെ നാളുകൾ

കണ്ണൂർ : വിശ്വാസികളുടെ മനസ്സിൽ ആഹ്ലാദത്തിന്റെ പുത്തിരിയുമായി റമസാൻ വന്നണഞ്ഞു . ഇനിയുള്ള ദിനങ്ങൾ വ്രതശുദ്ധിയുടേതാകും . പള്ളി കളും വീടുകളും പ്രാർഥനയാലും ഖുർആൻ പാരായണത്താലും ദീപ്തമാകും . ജില്ലയിലെ പള്ളികളിൽ വിവിധ സംഘട നകളുടെ നേതൃത്വത്തിൽ പ്രഭാഷണ വേദികളും നോമ്പു തുറ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് . നാടെങ്ങും റിലീഫ് പ്രവർത്തനങ്ങളും സജീവമാകും . കഴിഞ്ഞ രണ്ടു റമസാൻ കാലങ്ങൾക്കു ശേഷം ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്ലെന്നതു വിശ്വാസികളുടെ ആഹ്ലാദത്തിനു മാറ്റു കൂട്ടുന്നു . ഇത്തവണ ആരാധനകൾ സാധാരണ പോലെയായതിന്റെ ആഹ്ലാദമുണ്ട് . റമസാൻ മാസത്തിനു മുന്നോടിയായി ശഅബാൻ ആരംഭത്തിൽ തന്നെ വിശുദ്ധ മാസത്തെ വരവേൽക്കാൻ ഒരുക്കം തുടങ്ങിയിരുന്നു . പള്ളികൾ ശുചീകരിച്ചും ചായം തേച്ചു മിനുക്കിയും നാടാകെ ഒരുക്കങ്ങൾ സജീവമായിരുന്നു .

ജംഇയ്യത്തുൽ മുഅല്ലി മീൻ ജില്ലാ കമ്മിറ്റി ഖുർആൻ രീതിശാസ്ത്ര പഠന ക്ലാസും മദ്രസകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് ഖുർആൻ പാരായണ പരിശീലന ക്ലാസുകളും റേഞ്ച് തലത്തിൽ തസ്കിയത്ത് ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട് .

വിദ്യാർഥികൾക്കുള്ള ക്ലാസുകളുടെ ഉദ്ഘാടനം 6 ന് രാവിലെ 8 ന് മുണ്ടേരി മദ്രസയിൽ നടക്കും . എസ് വൈ എസ് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രഭാ ഷണ പരിപാടി 20 മുതൽ 24 വരെ കലക്ടറേറ്റ് മൈതാനി യിൽ നടക്കും . സുന്നി മഹൽ ഫെഡറേഷൻ ജില്ലാ കമ്മിറ്റി 10 മുതൽ ജില്ലയിൽ 14 മേഖല കളിൽ തസ്കിയത്ത് ക്യാംപും സംഘടിപ്പിക്കും . കെഎൻഎം കണ്ണൂർ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന വിഞ്ജാനവേദി ബാങ്ക് റോഡ് സലഫി മസ്ജി സലഫി ദിൽ ആരംഭിച്ചു . മസ്ജിദിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 1.20 ന് പണ്ഡിതരുടെ പ്രഭാഷണം നടക്കും . താവക്കര റോഡ് കൗസർ മസ്ജിദിൽ പ്രഭാഷണ സദസ്സിന് ഇന്നു തുടക്കമാകും . വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടി എല്ലാ ദിവസവും ഉച്ചയ്ക്ക് 1.15 ന് കെവി ആർ ടവറിനു സമീപം ഇസ്ലാഹി കൾചറൽ സെന്ററിൽ നടക്കും .

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ