പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ വാർഷികാഘോഷവും അനുമോദനവും ഫോട്ടോ അനാച്ഛാദനവും
കണ്ണാടിപ്പറമ്പ് : പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ 117 -മത് വാർഷികാഘോഷവും എൽ.എസ്.എസ്. ജേതാക്കൾക്കുള്ള അനുമോദനവും ഏപ്രിൽ 1 ന് വെള്ളിയാഴ്ച രാവിലെ 10 ന് നടക്കും. മുൻ എൻ.എസ്.ജി. കമാന്റോ ശൗര്യചക്ര പി.വി. മനേഷ് പരിപാടി ഉദ്ഘാടനം ചെയ്യും. മാനേജറായിരുന്ന പി.കെ.ബാലകൃഷ്ണൻ മാസ്റ്റരുടെ ഛായാചിത്രം അനാച്ഛാദനവും തദവസരത്തിൽ നടക്കും. തുടർന്ന് പ്രീ പ്രൈമറി കുട്ടികളുടെ ബാലോത്സവവും മറ്റു കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. പി.ടി.എ. പ്രസിഡണ്ട് കെ. ബൈജു അദ്ധ്യക്ഷത വഹിക്കും. വാർഡ് മെമ്പർ പി. മിഹ്റാബി ടീച്ചർ ആശംസ നേർന്നു സംസാരിക്കും. മാതൃസമിതി പ്രസിഡണ്ട് സനില ബിജു സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഹെഡ് മാസ്റ്റർ പി.സി. ദിനേശൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.ഹാഷിഫ നന്ദിയും പറയും.
ഏപ്രിൽ 2 ശനിയാഴ്ച അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്കുള്ള യാത്രയയപ്പും വിനോദ യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. അവധിക്കാലത്ത് മുഴുവൻ കുട്ടികൾക്കും സൈക്കിൾ പരിശീലനവും നടക്കും.


