എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനം ആചരിച്ച് നിടുവാട്ട് ശാഖ
നിടുവാട്ട്: എസ്.കെ.എസ്.എസ്.എഫ് നിടുവാട്ട് ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനയുടെ സ്ഥാപകദിനം ആചരിച്ചു. രാവിലെ 6.45ന് SIM സ്വദ്ർ മുഅല്ലിം അബ്ദുൽ ഗഫാർ ഫൈസി മഖാം സിയാറത്തിന് നേതൃത്വം നൽകി. തുടർന്ന് നടന്ന സംഗമത്തിൽ പ്രസിഡന്റ് സുലൈം ഹുദവി അധ്യക്ഷത വഹിച്ചു. ശേഷം 7 മണിക്ക് SYS ശാഖാ പ്രസിഡന്റ് കെ.പി ഷാഫി പതാക ഉയർത്തി. ബുജൈർ നിടുവാട്ട്, നാസർ, റമീസ് തെരുവത്ത്, ആഷിഫ് മൊയ്‌ദീൻപള്ളി, മർസൂഖ്, മിസ്‌തഹ്, ത്വാഹ, സയാഫ് തുടങ്ങിയവർ പങ്കെടുത്തു. പ്രസ്തുത സംഗമത്തിൽ ശാഖാ സെക്രട്ടറി താഹിർ നിടുവാട്ട് സ്വാഗതവും, ട്രഷറർ മുഹമ്മദ് അൽത്താഫ് നന്ദിയും പറഞ്ഞു.
സ്ഥാപകദിനാചാരണത്തിന്റെ ഭാഗമായി മദ്‌റസ വിദ്യാർത്ഥികൾക്ക് മധുര വിതരണവും നടത്തി. ഓൺലൈൻ ക്വിസ് മത്സരം ഇന്നു വൈകീട്ട് 6 മണി മുതൽ രാത്രി 8.30 വരെ നടക്കും. പ്രദേശവാസികൾക്ക് പങ്കെടുക്കാം.


