Home KANNUR ബി ഡിവിഷൻ: കോസ്മോസ് ക്രിക്കറ്റ് ക്ലബ് ചാമ്പ്യൻമാരായി
KANNUR - February 8, 2022

ബി ഡിവിഷൻ: കോസ്മോസ് ക്രിക്കറ്റ് ക്ലബ് ചാമ്പ്യൻമാരായി

തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ് 22 റൺസിന് കണ്ണൂർ കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി. ആദ്യം ബാറ്റ് ചെയ്ത കോസ്മോസ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എടുത്തു. മറുപടിയായി അപ്പാച്ചി ക്രിക്കറ്റ് ക്ലബിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എടുക്കുവാനേ സാധിച്ചുള്ളൂ. 34 റൺസും 2 വിക്കറ്റും വീഴ്ത്തി കോസ്മോസ് ക്രിക്കറ്റ് ക്ലബ് താരം സി.കെ.ഷാജിർ ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയി

ടൂർണമെന്റിലെ മികച്ച താരമായി കോസ്മോസ് ക്രിക്കറ്റ് ക്ലബിൻറെ ജംഷീദിനേയും മികച്ച ബാറ്റ്സ്മാനായി രഞ്ജി ക്രിക്കറ്റ് ക്ലബിൻറെ മുസദ്ദിക്കിനേയും മികച്ച ബൗളറായി കോസ്മോസ് ക്രിക്കറ്റ് ക്ലബിൻറെ പി.പി.ബദറുദ്ദീനേയും തെരഞ്ഞെടുത്തു.

രാവിലെ നടന്ന സി ഡിവിഷൻ ഉദ്ഘാടന മൽസരത്തിൽ തളിപ്പറമ്പ് കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് 31 റൺസിന് ടെലിച്ചറി ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുത്തു. മറുപടിയായി ടെലിച്ചറി ക്രിക്കറ്റ് ക്ലബ് 18.5 ഓവറിൽ 114 റൺസിന് ഓൾ ഔട്ടായി. 4 വിക്കറ്റ് വീഴ്ത്തി കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് താരം ബിൽജോ മാൻ ഓഫ് ദി മാച്ച് ആയി.

നാളെ (ബുധനാഴ്ച) നടക്കുന്ന മൽസരത്തിൽ നെട്ടൂർ ക്രിക്കറ്റ് ക്ലബ് തലശ്ശേരി വാലിയൻറ് ക്രിക്കറ്റ് ക്ലബുമായും തലശ്ശേരി ക്രൈസ്റ്റ് കോളേജ് വടക്കുമ്പാട് ക്രിക്കറ്റ് ക്ലബുമായും ഏറ്റുമുട്ടും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ